പൂ​നൂ​ര്‍ ഗ​വ. എച്ച്എസ്എസിൽ സാ​മൂ​ഹ്യവി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം
Tuesday, October 27, 2020 11:12 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ്‌​കൂ​ളി​ല്‍ ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തു​ന്ന ചെ​ടി​ക​ള്‍​ക്ക് ചു​റ്റും നി​ര്‍​മി​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ത​ക​ര്‍​ത്തു.
മു​ള, തെ​ച്ചി എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ചു​റ്റു​മൊ​രു​ക്കി​യ ത​റ​യും ഭി​ത്തി​യും ഇ​രി​പ്പി​ട​ത്തി​നാ​യി പാ​കി​യ ടൈ​ലു​ക​ളും ഗ്രി​ല്‍​സ് ഭാ​ഗ​ങ്ങ​ളു​മാ​ണ് അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെട്ട​ത്.
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ര​ഥ​മ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന് വി​ട്ട് കൊ​ടു​ത്ത​താ​യി​രു​ന്നു.