കോ​വി​ഡ് വ്യാ​പ​നം: ന​രി​പ്പ​റ്റ​യി​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Tuesday, October 27, 2020 11:12 PM IST
കു​റ്റ്യാ​ടി: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ന​രി​പ്പ​റ്റ​യി​ൽ വ​ർധി​ച്ചു വ​രു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും സെ​ക്ട​ർ മ​ജി​സ്ട്രേ​ട്ടും ഉ​ൾ​പ്പെ​ട്ട സ്ക്വാ​ഡ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി. ഇ​തു​വ​രെ പ​ഞ്ചാ​യ​ത്തി​ൽ 189 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ൽ നാ​ലു പേ​ർ മ​ര​ണ​മ​ട​യു​ക​യും മു​പ്പ​ത്തി ഏ​ഴ് പേ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​മാ​ണ്.
അ​മ്പ​ത്തി​നാ​ല് കേ​സു​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ ചു​മ​ത്തു​ക​യും മൂ​വാ​യി​ര​ത്തി ഇ​രു​ന്നൂ​റ് രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.
സെ​ക്ട​ർ മ​ജി​സ്ട്രേ​ട്ട് എം.​പി. ര​ജ്ഞി​ത്ത് ലാ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ സി. ​സു​ബാ​ഷ്, എ​ൻ.​കെ. ഷാ​ജി, സി​പി​ഒ ലെ​വി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.