കോ​വി​ഡ് മ​ര​ണങ്ങൾ
Tuesday, October 27, 2020 10:49 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ല്‍ വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ന​ഗ​ര​സ​ഭ​യി​ലെ 13-ാം വാ​ര്‍​ഡി​ലെ പു​തി​യോ​ട്ടി​ല്‍ മീ​ത്ത​ല്‍ രാ​ധ (78) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​ത്. പ​രേ​ത​നാ​യ പെ​രു​വ​ട്ടൂ​ര്‍ പു​തി​യോ​ട്ടി​ല്‍ മീ​ത്ത​ല്‍ ഗോ​പാ​ല​ന്‍റെ ഭാ​ര്യ​യാ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം .

കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ ആ​റാ​യി. പെ​രു​വ​ട്ടൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.​മ​ക്ക​ള്‍: ബാ​ബു, ശ​ശി, ഷീ​ജ, പ​രേ​ത​രാ​യ രാ​ജ​ന്‍, ഗി​രി​ജ.
ക​രു​വാ​ര​കു​ണ്ട്: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന തു​വൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. തെ​ക്കും​പു​റ​ത്തെ തോ​ണി​ക്ക​ര അ​ബു (67) ആ​ണ് മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ഒ​ക്‌​ടോ​ബ​ർ 16 ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി​രു​ന്നു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: മ​റി​യ. മ​ക്ക​ൾ: അ​സീ​സ്, ശി​ഹാ​ബ്, സീ​ന​ത്ത്, റം​ല​ത്ത്, സ​ഫി​യ. മ​രു​മ​ക്ക​ൾ: ഷ​ഹീ​ദ, നി​ഷീ​ദ, മു​സ്ത​ഫ, ഹ​നീ​ഫ, യൂ​നു​സ്.

കു​റു​വ: കോ​വി​ഡ് ബാ​ധി​ച്ചു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​റ്റ​ലൂ​ർ മേ​ക്കു​ള​ന്പ് സ്വ​ദേ​ശി വി​ള​ഞ്ഞി​പ്പു​ലാ​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് (80) മ​രി​ച്ചു. ഭാ​ര്യ : ആ​യി​ഷ. മ​ക്ക​ൾ: സു​ബൈ​ർ, സ​ലീം, മു​നീ​ർ, സു​ലൈ​ഖ. മ​രു​മ​ക്ക​ൾ: ആ​യി​ഷ, സു​ഹൈ​ല​ത്ത്, ഫാ​ത്തി​മ സു​ഹ്റ, അ​ബ്ദു (ക​രി​ഞ്ചാ​പ്പാ​ടി).

പേ​രാ​മ്പ്ര: കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ല്‍ ക​ന്നാ​ട്ടി വി​ലി​യ പ​റ​മ്പി​ല്‍ ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍ (83) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചു ന​ട​ന്ന ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ ഫ​ലം പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് ശ്വാ​സ​ത​ട​സ​മു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ മൊ​ട​ക്ക​ല്ലൂ​രി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ശ്വാ​സ​ത​ട​സം കൂ​ടി​യ ഇ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കും തു​ട​ര്‍​ന്ന് ഇ​ന്ന​ലെ കാ​ല​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: ജാ​നു അ​മ്മ മാ​ണി​ക്കാം​ക​ണ്ടി. മ​ക്ക​ള്‍: ജ​യ​റാം (ക​ണ്ട​ക്ട​ര്‍), ജി​ഷ, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ന്‍. മ​രു​മ​ക്ക​ള്‍: ദീ​പ (ക​ല്ലാ​ച്ചി), മ​ണി​മോ​ഹ​ന്‍ (മ​രു​തോ​ങ്ക​ര). സ​ഹോ​ദ​ര​ങ്ങ​ള്‍: പാ​ര്‍​വ്വ​തി അ​മ്മ, കു​ഞ്ഞി​രാ​മ​ന്‍ ന​മ്പ്യാ​ര്‍ (ബി​സി​ന​സ് പേ​രാ​മ്പ്ര), നാ​രാ​യ​ണ​ന്‍ ന​മ്പ്യാ​ര്‍, പ​ത്മ​നാ​ഭ​ന്‍ ന​മ്പ്യാ​ര്‍, രാ​ഘ​വ​ന്‍ ന​മ്പ്യാ​ര്‍, ജാ​ന​കി അ​മ്മ, പ​രേ​ത​രാ​യ മാ​ധ​വി അ​മ്മ, ല​ക്ഷ്മി അ​മ്മ.