കേ​ര​ഗ്രാ​മം പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ടം ആ​രം​ഭി​ച്ചു
Monday, October 26, 2020 11:15 PM IST
കൂ​രാ​ച്ചു​ണ്ട്: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നാ​ളി​കേ​ര കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ലൂ​ടെ ഈ ​വ​ർ​ഷം 43,750 തെ​ങ്ങു​ക​ൾ​ക്ക് 44.5 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.
പ​ദ്ധ​തി​യി​ൽ 1,10,000 തെ​ങ്ങു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 1500 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം 250 ഹെ​ക്ട​ർ നാ​ളി​കേ​ര കൃ​ഷി​യു​ടെ വി​ക​സ​ന​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലു​മു​ള്ള ക​ർ​ഷ​ക​രു​ടെ തെ​ങ്ങു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കി​ലെ​ടു​ത്ത് അ​തി​ന് ആ​നു പാ​തി​ക​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ങ്ങി​ന് ത​ട​മെ​ടു​ക്ക​ൽ, ജീ​വാ​ണു​വ​ളം, ഇ​ട​വി​ള​കൃ​ഷി, പ​മ്പ് സെ​റ്റ്, തെ​ങ്ങ്ക​യ​റ്റ യ​ന്ത്രം എ​ന്നി​വ​യാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. തെ​ങ്ങ് ഒ​ന്നി​ന് 35 രൂ​പ​യും ജീ​വാ​ണു​വ​ള​ത്തി​ന് 18 രൂ​പ​യും, ഇ​ട​വി​ള​കൃ​ഷി​ക്ക് 34 രൂ​പ​യു​മാ​ണ് നീ​ക്കി​വെ​ച്ച​ത്. പ​മ്പ്സെ​റ്റ്, തെ​ങ്ങ് ക​യ​റ്റ യ​ന്ത്രം എ​ന്നി​വ​യ്ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​നം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.