മ​ദ്യം വാ​ങ്ങി​വരുന്നയാളെ എ​ക്സൈ​സ് ഉദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടുപോ​യ ആൾ അ​റ​സ്റ്റിൽ
Monday, October 26, 2020 11:14 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ബീ​വറേ​ജി​ൽനി​ന്നും മൂ​ന്ന് ലി​റ്റ​ർ മ​ദ്യം വാ​ങ്ങി വ​രു​ക​യാ​യി​രു​ന്ന ആ​ളെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നും അ​ധി​ക മ​ദ്യം ഉ​ണ്ട് എ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി പ​ണ​വും മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചു​പ​റി​ച്ച കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി വ​ലി​യ​ക​ത്ത് ഫാ​ത്തി​മ മ​ൻ​സി​ൽ മ​ഖ്ബൂ​ൽ (50) നെ ​കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്ഐ രാ​ജേ​ഷ്, എ​എ​സ്ഐ​മാ​രാ​യ കെ.​കെ. സു​ബൈ​ർ, പി.​കെ. വി​ജ​യ​ൻ, സ​ന​ൽ, ശ്രീ​ജി​ത്ത് കു​മാ​ർ തു​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് പി​ടി കൂ​ടി​യ​ത്.
എ​ക്സൈ​സ് ഓ​ഫീ​സി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം താ​മ​ര​ശേ​രി ഭാ​ഗ​ത്തെ​ക്ക് ബൈ​ക്ക് കൊ​ണ്ടു​പോ​യ​പ്പോ​ൾ മ​ദ്യം വാ​ങ്ങി​യ ആ​ൾ ബ​ഹ​ളം വയ്ക്കു​ക​യും നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് കു​തി​ച്ചെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.