സ​ബ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 26, 2020 11:14 PM IST
താ​മ​ര​ശേ​രി: എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 26 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പാ​ല​ക്കു​റ്റി ക​ണ്ടാ​ല ഹെ​ല്‍​ത്ത് സ​ബ് സെ​ന്‍റര്‍ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ ഒ.​പി. ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​ബാ​ബു, സി.​പി. നാ​സ​ര്‍ കോ​യ ത​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​റി​ന്‍​സി, ജെ​പി​എ​ച്ച്എ​ന്‍ ല​ത, സി.​പി. അ​ബ്ദു​ല്ല​ക്കോ​യ ത​ങ്ങ​ള്‍, കോ​ഴി​ശേ​രി ഹം​സ, എം. ​ബ​ഷീ​ര്‍, എ​ന്‍.​സി. ദാ​മോ​ദ​ര​ന്‍, വി. ​ര​വീ​ന്ദ്ര​ന്‍, എം.​പി. മൊ​യ്തീ​ന്‍, എ.​പി. സി​ദ്ദി​ഖ്, നൗ​ഫ​ല്‍ ബി​ച്ചാ​സ്, സി. ​മു​ഹ​മ്മ​ദ്, അ​ബൂ​ബ​ക്ക​ര്‍, സി​ദ്ദി​ഖ്, വി.​പി. വേ​ലാ​യു​ധ​ന്‍, എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ്: 37 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി

നാ​ദാ​പു​രം: കോ​വി​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന വ​ള​യം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കി. നി​യ​മം ലം​ഘി​ച്ച മു​പ്പ​ത്തി ഏ​ഴ് പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​സ്ക്ക് ധ​രി​ക്കാ​തെ​യും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ പ​തി​നേ​ഴ് പേ​ർ​ക്കെ​തി​രെ വ​ള​യം പോ​ലീ​സ് ന​ട​പ​ടി എ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​പ​ത് പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​വാ​ഹ വീ​ട്ടി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ക​ട​ക​ളി​ലും മ​റ്റും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ന്ന​വ​ർ, ഉ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.