ബൈ​ക്ക് ലോ​റി​ക്ക​ടി​യി​ൽപ്പെ​ട്ടു; വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Sunday, October 25, 2020 11:05 PM IST
നാ​ദാ​പു​രം: ബൈ​ക്ക് ടി​പ്പ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പ്പെ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.​നാ​ദാ​പു​രം ബ​സ് സ്റ്റാ​ൻഡ് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ വച്ചാ​ണ് ബൈ​ക്ക് ടി​പ്പ​ര്‍ ലോ​റി​ക്ക​ടി​യി​ല്‍​പെ​ട്ട​ത്.
ക​ക്ക​ട്ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഓ​ര്‍​ക്കാ​ട്ടേ​രി​യി​ല്‍നി​ന്ന് ക​ക്ക​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം ടൗ​ണി​ലെ ട്രാ​ഫി​ക് ഐ​ല​ൻഡ് തി​രി​യു​ന്ന​തി​നി​ടെ ക​ല്ലാ​ച്ചി ഭാ​ഗ​ത്തുനി​ന്ന് വ​ന്ന ടി​പ്പ​ര്‍ ലോ​റി​ക്ക​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.
ലോ​റി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളും തെ​റി​ച്ച് റോ​ഡി​ൽ വീ​ഴു​ക​യും ബൈ​ക്ക് പൂ​ര്‍​ണ​മാ​യി ലോ​റി​ക്ക​ടി​യി​ല്‍​പെ​ടു​ക​യും ഉ​ണ്ടാ​യി. എ​ന്നാ​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ദ്ഭു​ത​ക​ര​മാ​യി പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. റോ​ഡി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. നാ​ദാ​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച​ത്.