കു​റ്റ്യാ​ടി ചു​രം റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീപി​ടി​ച്ചു
Sunday, October 25, 2020 11:05 PM IST
കു​റ്റ്യാ​ടി: ക​ണ്ണു​രി​ൽനി​ന്നും മാ​ന​ന്ത​വാ​ടിയി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് കു​റ്റ്യാ​ടി ചു​രം ക​യ​റു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു. പ​ത്താം വ​ള​വി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ കാ​ർ നി​ർ​ത്തി ഇ​റ​ങ്ങി​യെ​ങ്കി​ലും അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ർ മു​ഴു​വ​നാ​യും ക​ത്തു​കയാ​യി​രു​ന്നു. നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണച്ചു.

അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ യു​ജി, പി​ജി സീ​റ്റ് ഒ​ഴി​വ്

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​ൽ​ഫോ​ൻ​സ കോ​ള‌​ജ് തി​രു​വ​മ്പാ​ടി​യി​ൽ എം​കോം (ഫി​നാ​ൻ​സ്), എം​എ (ഇം​ഗ്ലീ​ഷ്), ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഫി​നാ​ൻ​സ്), ബി​ബി​എ, ബി​എ​സ്‌സി (​സൈ​ക്കോ​ള​ജി), ബി​എ (ഇം​ഗ്ലീ​ഷ്) കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വ് വ​ന്നി​ട്ടു​ള്ള മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0495 2254055.