ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ല്‍നിന്ന് പി​രി​ച്ചുവി​ട്ട​വ​രെ തി​രി​ച്ചെ​ടു​ക്ക​ണമെന്ന്
Sunday, October 25, 2020 11:04 PM IST
പേ​രാ​മ്പ്ര: ക​ണ്‍​സ്യൂ​മ​ര്‍ ഫെ​ഡി​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ പി​രി​ച്ചുവി​ട്ട തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്കാ​തെ പു​തി​യ ആ​ളു​ക​ളെ തി​രു​കി ക​യ​റ്റാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്‍​സ്യു​മ​ര്‍ ഫെ​ഡ് എം​പ്ലോ​യ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ണ്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ര്‍​ഷ​ങ്ങ​ളോ​ളം ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​രെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ് പി​രി​ച്ചു​വി​ട്ട മാ​നേ​ജ്‌​മെ​ന്‍റ് പു​തു​താ​യി ആ​ളു​ക​ളെ നി​യ​മി​ക്കാ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ​ന്‍ ക​ന്നാ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​സി. അ​നു​പ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ പി.​കെ. ഗം​ഗാ​ധ​ര​ന്‍, കെ. ​സാ​യു​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.