സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പും മൂ​ല്യ​ങ്ങ​ളും കാ​ത്തുസം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത ഓ​രോ​രു​ത്ത​ർ​ക്കും: ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ
Sunday, October 25, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പും മൂ​ല്യ​ങ്ങ​ളും​കാ​ത്തു സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത ഓ​രോ വ്യ​ക്തി​ക​ളി​ലും നി​ക്ഷി​പ്ത​മാ​ണെ​ന്നും അ​തി​ലു​ണ്ടാ​കു​ന്ന വീ​ഴ്ച​ക​ൾ സ​മൂ​ഹ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ക്ഷേ​മ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​തി​ന് ത​യാ​റു​ള്ള വ്യ​ക്തി​ക​ൾ ഒ​ത്തുകൂ​ടു​മ്പോ​ഴാ​ണ് ഓ​രോ സ​മൂ​ഹ​ത്തി​ന്‍റെ​യും വ​ള​ർ​ച്ച സാ​ധ്യ​മാ​കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വ​ലി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യി ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ ന​ന്മ​യ്ക്കുവേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ നാം ​ത​യാ​റാ​ക​ണം.
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് തി​രു​വ​മ്പാ​ടി, പാ​റോ​പ്പ​ടി ഫൊ​റോ​ന റീ​ജ​ൺ നേ​തൃ​ത്വ സം​ഗ​മ വെ​ബി​നാ​റി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​മ്പാ​ടി വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റോ​പ്പ​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് വ​ട​ക്കേ​ടം നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി പ്ര​സം​ഗി​ച്ചു.
സോ​ൺ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​കു​ളം, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യേ​പ്പി​ള്ളി​ൽ, പ്ര​ഫ. ചാ​ർ​ളി ക​ട്ട​ക്ക​യം, വി.​ജെ. മ​ത്താ​യി, ജി​മ്മി മ​ല​പ്ര​വ​നാ​ൽ, ബി​ജു മാ​ളി​യേ​ക്ക​ൽ, സൈ​മ​ൺ, ജോ​സ​ഫ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ച്ചു.