ച​ങ്ങ​രോ​ത്ത് 26 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്
Sunday, October 25, 2020 11:04 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ മ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും കു​ടും​ബ​വും ഉ​ൾ​പ്പെ​ടെ 26 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. 168 പേ​ര്‍​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ 142 പേ​ര്‍​ക്ക് നെ​ഗ​റ്റീ​വാ​യി. കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് അ​ഞ്ചാം വാ​ര്‍​ഡി​ലാ​ണ്. ഇ​വി​ടെ 12 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ട്രൂ​വി​ഷ​ന്‍ പേ​രാ​മ്പ്ര ന്യൂ​സ് എ​ഡി​റ്റ​റും സി​ഇ​ഒ​യു​മാ​യ ദേ​വ​രാ​ജ് ക​ന്നാ​ട്ടി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
ഒ​ന്പതാം വാ​ര്‍​ഡി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും, 12 ാം വ​ര്‍​ഡി​ല്‍ മൂ​ന്ന് പേ​ര്‍​ക്കും, നാ​ല്, എ​ട്ട്, 10, 16, 17 വാ​ര്‍​ഡു​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കും, കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വ്യ​ക്തി​ക​ളു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം ഉ​ള്ള​വ​ര്‍ സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്കേ​ണ്ട​തു​മാ​ണെ​ന്നു ച​ങ്ങ​രോ​ത്ത് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.