ക​ണ്ണ​ഞ്ചേ​രി അ​പ​ക​ടം കെ​ട്ടി​ട​ത്തി​നു പി​ന്നി​ല്‍ വെ​ള്ളം കെ​ട്ടി​നി​ന്ന​തു മൂ​ല​മെ​ന്ന് അ​ധി​കൃ​ത​ര്‍
Friday, October 23, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: ക​ണ്ണ​ഞ്ചേ​രി​യി​ല്‍ ഇ​രു​നി​ല കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ഴാ​ന്‍ കാ​ര​ണം കെ​ട്ടി​ട​ത്തി​ന്‍റെ കല​പ്പ​ഴ​ക്ക​വും ത​റ​യ്ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തു​മാ​കാ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ കോ​ര്‍​പ​റേ​ഷ​ന്‍ ടൗ​ണ്‍ പ്ലാ​നിം​ഗ് അ​സി.​എ​ന്‍​ജി​നി​യ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഭ​വ സ്ഥ​ല​ത്ത് കോ​ര്‍​പറേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​രോ​ടെ​യാ​ണ് ക​ണ്ണ​ഞ്ചേ​രി​യി​ല്‍ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ​ത്.
കെ​ട്ടി​ട​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ട് ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ന​ടു​വീ​ട്ടി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത് കാ​ര​ണം കെ​ട്ടി​ട​ത്തി​ന്‍റ‍െ ത​റ കു​തി​ര്‍​ന്ന​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.