ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി വാ​ഴ​ക്കു​ല​യ്ക്ക് ത​റ​വി​ല പ്ര​ഖ്യാ​പ​നം
Friday, October 23, 2020 12:40 AM IST
ക​ൽ​പ്പ​റ്റ: ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്കൊ​പ്പം വാ​ഴ​ക്കു​ല ഉ​ൾ​പ്പെ​ടു​ത്തി​യ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം വ​യ​നാ​ട്ടി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

മി​ക്ക സീ​സ​ണി​ലും വാ​ഴ​ക്കു​ല​യു​ടെ വി​ല കൂ​പ്പു​കു​ത്തു​ന്ന​ത് ക​ർ​ഷ​ക​രെ ത​ക​ർ​ച്ച​യി​ൽ നി​ന്നും ത​ക​ർ​ച്ച​യി​ലേ​യ്ക്ക് ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ വാ​ഴ​ക്കു​ല​യ്ക്ക് 30 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ വ​യ​നാ​ട​ൻ നേ​ന്ത്ര​ന് 24 രൂ​പ​യാ​ണ് ത​റ​വി​ല നി​ശ്ച​യി​ച്ച​ത്. ഇ​പ്പോ​ൾ 14 രൂ​പ​യാ​ണ് വ​യ​നാ​ട​ൻ നേ​ന്ത്ര​ന് മാ​ർ​ക്ക​റ്റ് വി​ല.

വ​യ​നാ​ട്ടി​ലെ നേ​ന്ത്ര​വാ​ഴ​കൃ​ഷി 12,000 ഹെ​ക്ട​റോ​ള​മാ​ണ്. ഒ​രു വാ​ഴ ന​ട്ട് കു​ല വെ​ട്ടാ​റാ​കു​ന്പോ​ഴേ​യ്ക്കും 150 മു​ത​ൽ 200 രൂ​പ വ​രെ ക​ർ​ഷ​ക​ന് ചെ​ല​വ് വ​രും. എ​ന്നാ​ൽ കു​ല വെ​ട്ടാ​റാ​കു​ന്പോ​ഴേ​ക്കും വി​ല ഇ​ടി​യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

വ​യ​നാ​ടി​നു പു​റ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന നേ​ന്ത്ര​ക്കു​ല​യ്ക്ക് വി​ല കൂ​ടു​ത​ൽ ല​ഭി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ സ്വാ​ദും ഗു​ണ​മേ​ൻ​മ​യു​മു​ള്ള വ​യ​നാ​ട​ൻ നേ​ന്ത്ര​ന് ആ​റു മു​ത​ൽ എ​ട്ടു​രൂ​പ വ​രെ വി​ല​ക്കു​റ​വാ​ണ്. കാ​ഴ്ച​യ്ക്ക് ഭം​ഗി കു​റ​വാ​ണ് എ​ന്ന​ത് മാ​ത്ര​മാ​ണ് വ​യ​നാ​ട​ൻ നേ​ന്ത്ര​നെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്.

ശ​രാ​ശ​രി എ​ട്ടു കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള വ​യ​നാ​ട​ൻ നേ​ന്ത്ര​ന് 30 രൂ​പ​യെ​ങ്കി​ലും വി​ല ല​ഭി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ​ക്ക് നേ​രി​യ ലാ​ഭ​മെ​ങ്കി​ലും ല​ഭി​ക്കു​ക​യു​ള്ളു. എ​ങ്കി​ലും 24 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ച്ച​ത് ക​ർ​ഷ​ക​ർ​ക്ക് നേ​രി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന് വ​യ​നാ​ട് ക​ർ​ഷ​ക കൂ​ട്ടാ​യ്മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഫി​ലി​പ്പ്കു​ട്ടി പ​റ​ഞ്ഞു.