കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന
Friday, October 23, 2020 12:40 AM IST
കോ​ഴി​ക്കോ​ട്:​ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) നി​ര്‍​ദേ​ശ​പ്ര​കാ​രം എം​എ​ല്‍​എ​യു​ടെ വീ​ടും സ്ഥ​ല​വും അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി. അ​ള​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ച്ച​യോ​ടെ​യാ​ണ് എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​ത്.

പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ എം​എ​ല്‍​എ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.​അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​ബാ​ച്ച് അ​നു​വ​ദി​ക്കു​ന്ന​തി​ന് ഷാ​ജി കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. 2014ല്‍ ​ഷാ​ജി​ക്ക് 25 ല​ക്ഷം കൈ​മാ​റി​യെ​ന്ന ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ത്മ​നാ​ഭ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നും മൊ​ഴി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ഷാ​ജി ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​ല​ധി​കം പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.