ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ബിം​ബ​വ​ത്ക​ര​ണം ന​ട​ത്തി: മു​ല്ല​പ്പ​ള്ളി
Friday, October 23, 2020 12:40 AM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​മ​ന്ത്രി​യെ വീ​ണ്ടും വി​മ​ര്‍​ശി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ആ​രോ​ഗ്യ​മ​ന്ത്രി​യെ കു​റി​ച്ചും ആ​രോ​ഗ്യ​വ​കു​പ്പി​നെ കു​റി​ച്ചും നേ​ര​ത്തെ പ​റ​ഞ്ഞ​ത് ശ​രി​യാ​യെ​ന്നും പ്ര​തി​ച്ഛാ​യ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​ത്തി​യ ബിം​ബ​വ​ത്ക​ര​ണ​ത്തി​ന്‍റെ ദു​ര​ന്ത​മാ​ണ് കേ​ര​ളം അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​രം​ഗം ത​ക​ര്‍​ന്നു. കോ​വി​ഡി​ല്‍ പി​ആ​ര്‍ ഏ​ജ​ന്‍​സി​യെ വ​ച്ചാ​ണ് ബിം​ബ​വ​ത്ക​ര​ണ​ത്തി​ന് സി​പി​എം ശ്ര​മി​ച്ച​ത്. വ്യ​ക്തി​പ​ര​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി​യോ​ട് വി​യോ​ജി​പ്പി​ല്ല.
കേ​ര​ള​ത്തി​ലെ അ​ഴി​മ​തി കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല.
ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി കു​ടു​ങ്ങും. ഈ ​കേ​സി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം നി​ല​ച്ചു.
സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​യി​ടാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. കോ​ട​തി​യി​ല്‍ നി​ന്ന് കി​ട്ടി​യ​ത് താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ്. കോ​ട​തി​ക്ക് സ​ത്യം ബോ​ധ്യ​പ്പെ​ടു​മെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.