അധ്യാപികയുടെ മരണം: ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി
Friday, October 23, 2020 12:33 AM IST
മു​ക്കം: മ​ര​ഞ്ചാ​ട്ടി- തോ​ട്ടു​മു​ക്കം റോ​ഡി​ൽ ചു​ണ്ട​ത്തും​പൊ​യി​ലി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​ധ്യാ​പി​ക​യെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം.

വീ​ട്ടി​ൽ​നി​ന്ന് യു​വ​തി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ഇ​ന്ന​ലെ ക​ണ്ടെ​ത്തി. മാ​ന​സി​ക സ​മ്മ​ര്‍​ദം മൂ​ലം ജീ​വ​നൊ​ടു​ക്കു​ന്നി​വെ​ന്നാ​ണ് കു​റി​പ്പി​ലു​ള്ള​ത്. യു​വ​തി​ക്ക് വി​ഷാ​ദ​രോ​ഗ​മു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് സം​ഘ​വും ഇ​ന്ന​ലെ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​ര​നാ​യ കൂ​മ്പാ​റ മ​ര​ഞ്ചാ​ട്ടി അ​ച്ചാ​ണ്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ ദീ​പ്തി (40) യെ​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.