ക​രി​പ്പൂ​രി​ൽ സ്വ​ർ​ണ​വും വി​ദേ​ശ സി​ഗ​ര​റ്റു​ക​ളും പി​ടി​കൂ​ടി
Friday, October 23, 2020 12:33 AM IST
കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 175 ഗ്രാം ​സ്വ​ർ​ണ​വും 6000 സി​ഗ​ര​റ്റ് കാ​ർ​ട്ട​ണു​ക​ളു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ലാ​യി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഷാ​ർ​ജ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ക​രി​പ്പൂ​രി​ലെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖി​ൽ നി​ന്നാ​ണ് ക​ള​ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. 175 ഗ്രാം ​സ്വ​ർ​ണം ഹാ​ൻ​ഡ് ബാ​ഗേ​ജി​നു​ള്ളി​ലും സി​ഗ​ര​റ്റ് പെ​ട്ടി​ക​ൾ ല​ഗേ​ജി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

ര​ണ്ടു സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ, ര​ണ്ട് സ്വ​ർ​ണ കോ​യി​ൻ, ഒ​രു സ്വ​ർ​ണ​ച്ച​ങ്ങ​ല എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. സി​ഗ​ര​റ്റ് പെ​ട്ടി​ക​ൾ ല​ഗേ​ജി​നു​ള​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. സ്വ​ർ​ണ​ത്തി​ന് മാ​ത്രം 7.99 ല​ക്ഷ​വും സി​ഗ​ര​റ്റു​ക​ൾ​ക്ക് 30,000 രൂ​പ​യും വി​ല​ല​ഭി​ക്കു​മെ​ന്ന് ക​സ്റ്റം​സ് പ​റ​ഞ്ഞു.

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ വാ​ഗീ​ഷ് കു​മാ​ർ സിം​ഗ്, സൂ​പ്ര​ണ്ട് മ​നോ​ജ്, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​മി​നി​മോ​ൾ, സു​ര​ഭ്കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.