മാ​ധ്യ​മ ഭ​ദ്ര​ത കൈ​വ​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ
Friday, October 23, 2020 12:29 AM IST
കോ​ഴി​ക്കോ​ട്: സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ള്ള​തെ​ന്ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​കേ​ര​ള ജ​ന​ത​യു​ടെ വി​വി​ധ ത​ല​ത്തി​ലു​ള്ള വ​ള​ർ​ച്ച​യി​ൽ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ സ്ഥാ​നം അ​തീ​വ മ​ഹ​ത്ത​ര​മാ​ണ്. പ​ത്ര​ത്തി​ന്‍റെ വ​രി​ക്കാ​ര​ൻ ആ​കു​ന്ന ഓ​രോ വ്യ​ക്തി​യും സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ പ്ര​ത്യ​ക്ഷ​മാ​യി സ​ഹാ​യി​ക്കു​ക​യാ​ണ്. ഓ​രോ വ്യ​ക്തി​യും അ​യ​ൽ​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന മ​ഹ​ത്ത​ര​മാ​യ സ​ന്ദേ​ശത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​റേ​ണ്ട​താ​ണ്. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കൂ​രാ​ച്ചു​ണ്ട്, മ​രു​തോ​ങ്ക​ര, വി​ല​ങ്ങാ​ട് മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന റീ​ജി​യ​ൺ നേ​തൃ​സം​ഗ​മ വെ​ബി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​രു​തോ​ങ്ക​ര മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ൪​ജ് ക​ള​ത്തൂ൪ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജ​യിം​സ് വാ​മ​റ​റ​ത്തി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല​ങ്ങാ​ട് മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ ​മാ​ത്യു ത​ക​ടി​യേ​ൽ, ഫാ. ​തോ​മ​സ് പാ​റ​ൻ​കു​ള​ങ്ങ​ര, അ​ഡ്വ ജോ​ർ​ജ് വ​ട്ടു​ക​ളം, ജോ൪​ജ് കു​മ്പ്ളാ​നി, ബേ​ബി ഇ​യ്യാ​ലി​ൽ, സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ, ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, രാ​ജേ​ഷ് ഒ​റ്റ​പ്ലാ​ക്ക​ൽ , ജോ​ൺ​സ​ൺ പൂ​വ​ത്തി​ങ്ക​ൽ, ജോ​ഷി കൂ​നൂ൪ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.