പേ​രാ​മ്പ്ര​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാം
Friday, October 23, 2020 12:29 AM IST
പേ​രാ​മ്പ്ര : ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ ആ​ര്‍​ആ​ര്‍​ടി, വ്യാ​പാ​രി സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

അ​വ​ശ്യ സ​ര്‍​വീ​സു​ക​ളാ​യ പ​ല​വ്യ​ഞ്ജ​നം, പ​ഴം പ​ച്ച​ക്ക​റി, ബേ​ക്ക​റി എ​ന്നി​വ രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് നാ​ലു​വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന​താ​ണ്. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ മ​ത്സ്യം ഇ​റ​ച്ചി ക​ട​ക​ള്‍ ഹോ​ട്ട​ല്‍ എ​ന്നി​വ​യു​ടെ നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണം അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് കൂ​ടി തു​ട​രും.

മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​വു​ന്ന​തു വ​രെ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ചു. സൂ​പ്പ​ര്‍ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
പാ​ല്‍​ക​ട​ക​ള്‍ രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ 10 വ​രെ​യും വൈ​കി​ട്ട് 4 മു​ത​ല്‍ 6 വ​രെ​യും പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന താ​ണെ​ന്നു ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.