പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നു: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍
Friday, October 23, 2020 12:29 AM IST
പേ​രാ​മ്പ്ര: സി​കെ​ജി​എം ഗ​വ. കോ​ളേ​ജി​ന്‍റെ പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്ത് എ​ല്ലാ​മേ​ഖ​ല​ക​ളി​ലും വ​ലി​യ തോ​തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ട​തി​ല്‍ രാ​ജ്യ​ച​രി​ത്ര​ത്തി​ല്‍ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ല. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ത​ന്നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു.
മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും ലൈ​ബ്ര​റി ബ്ലോ​ക്കി​ന്‍റെ​യും ശി​ലാ​ഫ​ല​കം മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്തു.​സി​കെ​ജി​എം ഗ​വ. കോ​ള​ജി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 7.82 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കി​റ്റ്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത​ത്. ച​ട​ങ്ങി​ല്‍ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​സി സ​തി, പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം റീ​ന, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ജാ​ത മ​ന​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബര്‍​മാ​രാ​യ അ​ജി​ത കൊ​മ്മി​ണി​യോ​ട്ട്, എ.​കെ ബാ​ല​ന്‍, കോ​ളേ​ജ് പ്രി​ന്‍​സി​പ്പൽ ഡോ. ​വ​ത്സ​ല കി​ഴ​ക്കേ​ക​ര​മ്മ​ല്‍, കെ.​കെ ഹ​നീ​ഫ, ര​തി രാ​ജീ​വ്, ച​ന്ദ്ര​ന്‍ ക​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.