ക​ല്ലോ​ട്-​ക​ല്ലൂ​ര്‍ റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Friday, October 23, 2020 12:26 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലോ​ട്-​ക​ല്ലൂ​ര്‍ റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം​മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രാ​ദേ​ശി​ക റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്ന് അ​ഞ്ച് ല​ക്ഷ​വും മു​ട​ക്കി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണം.​
കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം റീ​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ പി.​ബി​ജു കൃ​ഷ​ണ​ന്‍, കെ.​സി സ​ന്തോ​ഷ്, കെ.​എ​ല്‍ വി​നു, വാ​ര്‍​ഡ് സി.​ഡി.​എ​സ് സ​ജി​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.