പൂ​ഴി​ത്തോ​ട് -എ​ക്ക​ൽ​മ​ല പാ​ല​ം: സാ​ധ്യ​ത പ​ഠ​നം ന​ട​ത്താ​ന്‍ ടെ​ന്‍​ഡ​റാ​യി
Friday, October 23, 2020 12:26 AM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ടി​നെ​യും മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ശു​ക്ക​ട​വി​ന് സ​മീ​പ​ത്തെ എ​ക്ക​ല്‍ മേ​ഖ​ല​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സാ​ധ്യ​താ പ​ഠ​നം ന​ട​ത്താ​ന്‍ ടെ​ന്‍​ഡ​റാ​യി.

അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​നു വ​ക​യി​രു​ത്തി​യ​ത്. പാ​റ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി സാ​ധ്യ​താ പ​ഠ​ന റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച ശേ​ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കു​ക. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചാ​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യും. പൂ​ഴി​ത്തോ​ട് നി​ന്ന് എ​ക്ക​ലി​ലെ പ​വ​ര്‍​ഹൗ​സി​ന് സ​മീ​പം എ​ത്തു​ന്ന വി​ധ​ത്തി​ല്‍ ക​ട​ന്ത​റ പു​ഴ​ക്ക് കു​റു​കെ​യാ​ണ് പാ​ലം നി​ര്‍​മി​ക്കു​ക. മാ​വ​ട്ടം, പൂ​ഴി​ത്തോ​ട്, കു​റ​ത്തി​പ്പാ​റ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് ഇ​ത് ഏ​റെ പ്ര​യോ​ജ​ന​മാ​കും. ഇ​പ്പോ​ള്‍ ചെ​മ്പ​നോ​ട എ​ത്തി​യാ​ണ് മ​രു​തോ​ങ്ക​ര അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലേ​ക്ക് പൂ​ഴി​ത്തോ​ടു​കാ​ര്‍​ക്ക് പോ​കാ​നാ​കൂ. പാ​ലം വ​രു​ന്ന​തോ​ടെ ഏ​റെ ദൂ​രം ലാ​ഭി​ക്കാ​നാ​കും.

ഇ​പ്പോ​ള്‍ ക​ട​ന്ത​റ പു​ഴ​ക്ക് കു​റു​കെ താ​ത്ക്കാ​ലി​ക പാ​ലം നി​ര്‍​മി​ച്ചാ​ണ് പു​ഴ​യു​ടെ മ​റു​ക​ര​യി​ലേ​ക്ക് പൂ​ഴി​ത്തോ​ട് ഭാ​ഗ​ത്തു​ള്ള​വ​ര്‍ കാ​ല്‍​ന​ട​യാ​യി പോ​കാ​റു​ള്ള​ത്. ഇ​താ​ണെ​ങ്കി​ല്‍ വ​ര്‍​ഷം തോ​റും പു​ന​ര്‍​നി​ര്‍​മ്മി​ക്കു​ക​യും വേ​ണം.​സാ​ധ്യ​താ പ​ഠ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് പൊ​ത​മാ​ര​മ​ത്ത് പാ​ലം വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ പി.​ബി.​ബൈ​ജു, വ​ട​ക​ര അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​ര്‍ കെ.​റീ​ജ, ഓ​വ​ര്‍​സി​യ​ര്‍ സ​ജി​ല, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ല്‍, സി.​കെ ശ​ശി, കെ.​കെ ബി​ജു എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.