ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, October 23, 2020 12:26 AM IST
കൂ​ട​ര​ഞ്ഞി:​ തി​രു​വ​മ്പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ല്‍ കൂ​ട​ര​ഞ്ഞി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കോ​ലോ​ത്തും​ക​ട​വ് - കൊ​മ്മ - കൂ​ട്ട​ക്ക​ര റോ​ഡി​ന്‍റെ​യും, ക​ലു​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ സി.​കെ.​കാ​സിം നി​ര്‍​വ​ഹി​ച്ചു .

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി 40 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി​യാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്‌.​മു​ക്കം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് കൂ​ട​ര​ഞ്ഞി അ​ങ്ങാ​ടി​യി​ല്‍ പോ​കാ​തെ ഈ ​റോ​ഡി​ലൂ​ടെ മ​രം​ചാ​ട്ടി ,കൂ​മ്പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ പോ​കു​വാ​ന്‍ സാ​ധി​ക്കും .ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി കൂ​ട്ട​ക്ക​ര - കു​ന്തം ചാ​രി - മ​രം​ചാ​ട്ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് 35 ല​ക്ഷം രൂ​പ​യു​ടെ പ്ര​വ​ര്‍​ത്തി ടെ​ന്‍​ഡ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ള്ളി​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.