നി​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യു​ന്ന വ​യോ​ധി​ക കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Thursday, October 22, 2020 10:59 PM IST
പേ​രാ​മ്പ്ര : കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ​യോ​ധി​ക​യെ വീ​ടി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​നാ​യി നീ​ച്ചാ​റ​ത്ത് ലീ​ല​അ​മ്മ (75) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ മ​ക​നും ഭാ​ര്യ​യും മ​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചു വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ലു​ള്ള മൂ​ന്നുപേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ലീ​ല​അ​മ്മ ഇ​തേ വീ​ട്ടി​ല്‍ നി​രി​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി കോ​വി​ഡ് സു​ര​ക്ഷ പ്ര​കാ​രം മൃ​ത​ശ​രീ​രം പു​റ​ത്തെ​ടു​ത്തു. പേ​രാ​മ്പ്ര പൊ​ലി​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റ്‌​മോ​ട്ട​ത്തി​ന് അ​യ​ച്ചു.