ഫ്ര​ണ്ട് ഓ​ഫീ​സ് നാളെ ​തു​റ​ക്കും
Wednesday, October 21, 2020 11:19 PM IST
കു​ന്ദ​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഫ്ര​ണ്ട് ഓ​ഫീ​സ് നാളെ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന്ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.22 ല​ക്ഷം ‌ചെ​ല​വി​ൽ നി​ർ​മി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സി​ൽ നി​ന്നും മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി ഒ​രു ത​വ​ണ മാ​ത്രം ഓ​ഫീ​സി​ൽ വ​ന്നാ​ൽ മ​തി​യാ​കും. ടോ​ക്ക​ൺ സി​സ്റ്റം സം​വി​ധാ​ന​വും ഇ​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തും. അ​പേ​ക്ഷ​ക​ർ​ക്ക് ഇ​രി​ക്കാ​നാ​യി ഇ​രി​പ്പി​ട സൗ​ക​ര്യ​വും ഒ​രു​ക്കും.

വി​ക​ലാം​ഗ ക്ഷേ​മ അ​വാ​ർ​ഡി​ന്
അ​പേ​ക്ഷി​ക്കാം

കോ​ഴി​ക്കോ​ട്: മി​ക​ച്ച ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ര്‍​ക്കും തൊ​ഴി​ല്‍ ദാ​യ​ക​ര്‍​ക്കും വി​ക​ലാം​ഗ ക്ഷേ​മ രം​ഗ​ത്ത് മി​ക​ച്ച സേ​വ​നം കാ​ഴ്ച വെ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മു​ള​ള സം​സ്ഥാ​ന അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ www.swd.kerala.gov.in വെ​ബ്‌​സൈ​റ്റി​ലും അ​പേ​ക്ഷ ഫോം ​ല​ഭ്യ​മാ​ണ്. ഫോ​ൺ : 0495 2371911.

കോ​ൺ​ഗ്ര​സ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

കു​റ്റ്യാ​ടി: ന​രി​പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ സി​പി മു​ക്ക് കു​നി​യ​പൊ​യി​ൽ റോ​ഡി​ന്‍റെ ശോ​ച​്യാ​വ​സ്ഥ​ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ന​രി​പ​റ്റ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ക​ക്ക​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.