ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Wednesday, October 21, 2020 11:19 PM IST
കു​റ്റ്യാ​ടി: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​മ പ​ഞ്ചാ​യ​ത്തും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​ത്തു​ന്ന​ത്. ഒ​രു പ​ശു​വി​നെ വാ​ങ്ങാ​ൻ ക്ഷീ​ര​ക്ഷ​ക​ന് 27,500 രൂ​പ സ​ബ്സി​ഡി​യാ​യി ന​ൽ​കും.​നി​ട്ടൂ​രി​ൽ വച്ച് ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ പി.​ജി.​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കു​റ്റ്യാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ . ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​രു​വു വി​ള​ക്കു​ക​ൾ നന്നാക്കണമെന്ന്

തി​രു​വ​മ്പാ​ടി: ചെ​റു​പ്ര, തൊ​ണ്ടി​മ്മ​ൽ, മ​ര​ക്കാ​ട്ടു​പു​റം ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വുവി​ള​ക്കു​ക​ൾ നന്നാക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന്‌ തൊ​ണ്ടി​മ്മ​ൽ ബൂ​ത്ത് കോ​ണ്ഗ്ര​സ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.റോ​ഡ് പ​ണി​തീ​രാ​ത്ത ഇ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണ്.​റോ​ഡി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ള്ള കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്നു.​കാ​ൽ​ന​ട യാ​ത്ര​ക്കാ​രും, നി​ര​വ​ധി വാ​ഹ​ന യാ​ത്ര​ക്കാ​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു. അ​ധി​കാ​രി​ക​ൾ എ​ത്ര​യും വേ​ഗം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യോഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗോ​പി​നാ​ഥ​ൻ മൂ​ത്തേ​ടം, പി.​സി​ജു, ജോ​ർ​ജ്‌ കു​ന്നു​മ്മ​ൽ, മ​ജീ​ദ് ചൂ​ര​കാ​ട്ട്, സി ​വി​ജ​യ​ൻ, ദി​നേ​ശ​ൻ, ദാ​മോ​ദ​ര​ൻ, വി​ജീ​ഷ്, എ​ന്നി​വ​ർ ഓ​ൺ ലൈ​ൻ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു കൊ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു.

വി​ത്തുതേ​ങ്ങ വി​ല നി​ർ​ണ​യ യോ​ഗം

കു​റ്റ്യാ​ടി: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന വി​ത്തുതേ​ങ്ങ വി​ല നി​ർ​ണ്ണ​യ യോ​ഗം 22-ന്‍ ​വൈ​കു​ന്നേ​രം 2.30 ന് ​കാ​വി​ലും​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എയു​ടെ അധ്യക്ഷ​ത​യി​ൽ​ചേ​രും.