രാ​രോ​ത്ത് സ്‌​കൂ​ള്‍ കെ​ട്ടി​ടം നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു
Wednesday, October 21, 2020 11:17 PM IST
താ​മ​ര​ശേ​രി: അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കു​ന്ന രാ​രോ​ത്ത് ഗ​വ. മാ​പ്പി​ള ഹൈ​സ്‌​കൂ​ളി​ല്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പു​തി​യ കെ​ട്ടി​ട​ത്തി​നെ ഉ​ദ്ഘാ​ട​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വഹി​ച്ചു.
പു​തി​യ കെ​ട്ടി​ട​ങ്ങ​ള്‍, ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​ന് സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍, പാ​ച​ക​പ്പു​ര​ക​ള്‍ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ള്‍ ഇ​തി​നോ​ട​കം കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​താ​യി എം​എ​ല്‍​എ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ എം.​എ.​ഗ​ഫൂ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബര്‍​മാ​രാ​യ മൈ​മൂ​ന ഹം​സ, എ.​പി.​ഹു​സൈ​ന്‍, പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ വ​സ​ന്ത ച​ന്ദ്ര​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​സി.​അ​ബ്ദു​ല്‍ അ​സീ​സ്, ജെ.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, സോ​മ​ന്‍ പി​ലാ​ത്തോ​ട്ടം, വ​ത്സ​ന്‍ മേ​ടോ​ത്ത്, സി.​മൊ​യ്തീ​ന്‍ കു​ട്ടി ഹാ​ജി, വി.​ടി.​അ​ബ്ദു​റ​ഹി​മാ​ന്‍, എ.​പി.​ഹം​സ, എം.​പി.​ഹു​സൈ​ന്‍, റം​ല​ഗ​ഫൂ​ര്‍, എ​ന്‍.​വി​ജ​യ, പി​ടി​എ പ്ര​സി​ഡ​ന്റ് പി.​കെ.​അ​ബ്ദു സ​ലീം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​നൂ​റു​ദ്ധീ​ന്‍, ഹെ​ഡ്മി​സ്ട്രി​സ് സി.​എ​ല്‍.​ഡെ​യ്‌​സ​മ്മ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.