കോവിഡ്: 986 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍
Wednesday, October 21, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: പു​തു​താ​യി വ​ന്ന 986 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 30,131 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. 12,1202 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി പു​തു​താ​യി വ​ന്ന 329 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3,217 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 8,355 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാം​പി​ളു​ക​ളി​ല്‍ 734 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ്-എം ധ​ർ​ണ ന​ട​ത്തി

തി​രു​വ​മ്പാ​ടി: അറുപത് വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​തി​മാ​സം പ​തി​നാ​യി​രം രൂ​പ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്-എം (​ജോ​സ​ഫ് ) തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്ക​ലി​ൽ ധ​ർ​ണ ന​ട​ത്തി.​ ധ​ർ​ണ തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജോ വ​ട​ക്കേ​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.ബെ​ന്നി ക​ട​മ്പ​നാ​ട്ട്, സി​റി​യ​ക് മാ​സ്റ്റ​ർ കൂ​ട്ടു​ങ്ക​ൽ, ഷി​ജു കൊ​ച്ചു​കൈ​പ്പേ​ൽ, ജോ​ബി വെ​ള്ളാ​റം​കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.