കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, October 21, 2020 11:17 PM IST
കോ​ഴി​ക്കോ​ട്: പെ​രു​മ​ണ്ണ ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ല​ച്ചി​പ്പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പി​ടി​എ റ​ഹീം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 58 ല​ക്ഷം രൂ​പ​യാ​ണ് ഈ ​പ്ര​വൃ​ത്തി​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​
പെ​രു​മ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ 13,14,15 വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​താ​ണ് ഈ ​പ്ര​ദേ​ശം. ഉ​യ​രം കൂ​ടി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ ജ​പ്പാ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി​ക്കു​ള്ള പ​രി​ഹാ​രം എ​ന്ന നി​ല​യി​ലാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. പെ​രു​മ​ണ്ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ജി​ത അ​ധ്യക്ഷ​ത വ​ഹി​ച്ചു.