ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​നം മാ​റ്റു​ന്നു
Tuesday, October 20, 2020 11:02 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വി​മാ​നം മാ​റ്റു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു എ​യ​ർ​ഇ​ന്ത്യ. വി​മാ​നം നി​ർ​ത്തി​യി​ടു​ന്ന സ്ഥ​ലം മാ​ർ​ക്ക് ചെ​യ്ത് വി​മാ​ന​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും കൊ​ണ്ടു​വ​രേ​ണ്ട​തി​ന്‍റെ​യും നി​ശ്ചി​ത​സ്ഥ​ല​ത്ത് വെ​ക്കേ​ണ്ട​തി​ന്‍റെ​യും ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​ക്കി. അ​പ​ക​ട​ത്തി​ൽ പെ​ട്ട വി​മാ​ന​ത്തി​ന​ക​വും പു​റ​വും പ​രി​ശോ​ധി​ച്ചു. വി​മാ​ന​ത്തി​ന്‍റെ ഇ​ന്ധ​ന ടാ​ങ്കി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ന്ധ​നം പൂ​ർ​ണ​മാ​യും നീ​ക്കി. വ​യ​റിം​ഗ് വേ​ർ​പ്പെ​ടു​ത്തി​യാ​ണ് ചി​റു​കു​ക​ൾ അ​ട​ക്കം വേ​ർ​പ്പെ​ടു​ത്തു​ക.
വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ​യു​ടെ തെ​ക്കു ഭാ​ഗ​ത്ത് താ​ഴ്വാ​ര​ത്താ​ണ് വി​മാ​നം നി​ർ​ത്തി​യി​ടാ​ൻ പ്ര​ത​ലം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വി​മാ​നം കി​ഴ​ക്കു പ​ടി​ഞ്ഞാ​റ് ചെ​രി​ച്ചാ​ണ് നി​ർ​ത്തി​യി​ടു​ക. വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കാ​നാ​യി മ​റ്റു വി​മാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ച​ക്ര​ങ്ങ​ളാ​ണ് നി​ര​ത്തി​യി​രി​ക്കു​ന്ന​ത്. ച​ക്ര​ങ്ങ​ളി​ല്ലാ​തെ ത​ന്നെ ഒ​രു വി​മാ​ന ആ​കൃ​തി​യി​ലാ​യി​രി​ക്കും വി​മാ​നം നി​ർ​ത്തി​യി​ടു​ക. മ​ര​ത്ത​ടി വ​ള​ച്ച് ഇ​തി​നു​ള​ളി​ൽ വി​മാ​നം കു​ടു​ക്കി​യി​ടും.
അ​പ​ക​ട​ത്തി​ൽ പെ​ട്ട വി​മാ​ന​ത്തി​ന്‍റെ മു​ഖ​ഭാ​ഗ​മാ​യി​രി​ക്കും ആ​ദ്യം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു കൊ​ണ്ടു​പോ​വു​ക. പി​ന്നീ​ട് ഇ​ട​തു​ഭാ​ഗ​ത്തെ ചി​റ​കു അ​ട​ർ​ത്തി​യെ​ടു​ക്കും. ഇ​തു ക​ഴി​ഞ്ഞ് മ​റ്റു​ചി​റ​കു​ക​ളും ഇ​ന്ധ​ന​ടാ​ങ്ക്, എ​ൻ​ജി​ൻ എ​ന്നി​വ ഘ​ട്ടം​ഘ​ട്ട​മാ​യി കൊ​ണ്ടു​പോ​കും.
വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ പ​കു​തി​ഭാ​ഗ​വും മ​ണ്ണി​നി​ട​യി​ൽ താ​ഴ്ന്ന നി​ല​യി​ലാ​ണ്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ള​ച്ച് ഇ​വ പു​റ​ത്തെ​ടു​ക്കും. മ​ഴ​യു​ള​ള സ​മ​യ​ത്താ​ണ് വി​മാ​നം അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. കു​തി​ർ​ന്ന മ​ണ്ണി​ൽ എ​ൻ​ജി​ൻ താ​ഴ്ന്ന​തി​നാ​ലാ​ണ് വ​ലി​യ പെ​ട്ടി​ത്തെ​റി ഉ​ണ്ടാ​കാ​തി​രു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​മാ​ന​ത്തി​ന്‍റെ വാ​ല​റ്റ​മാ​യി​രി​ക്കും അ​വ​സാ​നം കൊ​ണ്ടു​പോ​വു​ക. പ​ത്തു ദി​വ​സ​ത്തി​ന​കം സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു മാ​റ്റാ​നാ​ണ് എ​യ​ർ​ഇ​ന്ത്യ​യു​ടെ ശ്ര​മം.
ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 35 അ​ടി​താ​ഴ്ച​യി​ലേ​ക്ക് വീ​ണ് 21 പേ​ർ മ​രി​ച്ച​ത്.