മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ഗ​വേ​ഷ​ക​ര്‍​ക്ക് മു​ത​ല്‍​ക്കൂ​ട്ട്: മു​ഖ്യ​മ​ന്ത്രി
Tuesday, October 20, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍ ആ​ന്‍​ഡ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ പ്ലാ​ന്‍റ് സ​യ​ന്‍​സ​സി​ലെ വി​ക​സ​ന, ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. കു​റ​ഞ്ഞ​നാ​ളു​ക​ള്‍ കൊ​ണ്ട് ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ച സ്ഥാ​പ​ന​മാ​ണ് മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ല​ബാ​ര്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ ഗാ​ര്‍​ഡ​ന്‍, അ​ഞ്ച് വ​ര്‍​ഷം മു​മ്പ് വ​രെ സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​രു സൊ​സൈ​റ്റി​യാ​യി​രു​ന്നു. ഇ​ന്ന​ത് ഉ​ന്ന​ത ഗ​വേ​ഷ​ണ മേ​ഖ​ല​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രാ​പ്ത​മാ​യ ഒ​രു പൂ​ര്‍​ണ ഗ​വേ​ഷ​ണ വി​ക​സ​ന സ്ഥാ​പ​ന​മാ​ണ്. ദ​ക്ഷി​ണ പൂ​ര്‍​വേ​ഷ്യ​യി​ലെ ജ​ല സ​സ്യ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
ഉ​ന്ന​ത ഗ​വേ​ഷ​ണ​ത്തി​നു​ള്ള പു​തി​യ റി​സ​ര്‍​ച്ച് ബ്ലോ​ക്ക്, ഗ​സ്റ്റ് ഹൗ​സ് കോം​പ്ല​ക്സ്, അ​ക്വാ​ട്ടി​ക് ബ​യോ​പാ​ര്‍​ക്കി​ന്‍റെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മി​ക​ച്ച ഗ​വേ​ഷ​ണ നി​ല​വാ​രം ഉ​റ​പ്പി​ക്കു​ന്ന​തി​ന് ഉ​യ​ര്‍​ന്ന ശ്രേ​ണി​യി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് ല​ബോ​റ​ട്ട​റി സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് ഗ​വേ​ഷ​ണ ബ്ലോ​ക്കി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ലു​മു​റി​ക​ളും 44 ബെ​ഡു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഗ​സ്റ്റ​ഹൗ​സ് കോം​പ്ല​ക്സ്. കോ​ഴി​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ക്വാ​ട്ടി​ക് ബ​യോ​പാ​ര്‍​ക്ക് നി​ർ​മി​ക്കു​ന്ന​ത്.
പി.​ടി.​എ റ​ഹിം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ഞ്ചി വ​ര്‍​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്രം, ഡി​ജി​റ്റ​ല്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ഇ​ര​പി​ടി​യ​ന്‍ സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​ശേ​രി​യും സ​സ്യ​ലോ​ക​ത്തെ പു​ഷ്പി​ക്കാ​ത്ത ചെ​ടി​ക​ളു​ടെ കൂ​ട്ട​ത്തി​ലെ പ​ന്ന​ല്‍ ചെ​ടി​ക​ളു​ടെ വി​സ്മ​യ കാ​ഴ്ച​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​മ​നോ​ജ്കു​മാ​റും പ​ബ്ലി​ക് അ​മി​നി​റ്റി കോം​പ്ല​ക്സ് ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ത​ങ്ക​മ​ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.