വൈറലായി ഐ​പി​എ​സ് ഓ​ഫീ​സ​റുടെ പ്രസംഗം
Tuesday, October 20, 2020 12:03 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പോ​ലീ​സു​കാ​ര്‍​ക്ക് മേ​ലു​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ ഏ​ല്‍​ക്കേ​ല്‍​ക്കേ​ണ്ടി വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വുമായി ഐ​പി​എ​സ് ഓ​ഫീ​സ​ര്‍. കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ലെ ക​മ​ൻ​ഡാ​ന്‍റ് ജെ.​ജ​യ​നാ​ഥ് ആ​ണ് പോ​ലീ​സി​ലെ പു​തു​മു​ഖ​ങ്ങ​ള്‍​ക്ക് ആ​ത്മ​വീ​ര്യം ന​ല്‍​കു​ന്ന വാ​ക്കു​ക​ളു​മാ​യെ​ത്തി​യ​ത്.
കഴിഞ്ഞ ദിവസം അടൂരിലെ പാസിംഗ്ഔട്ട് പരേഡിൽ നട ത്തിയ പ്ര​സം​ഗ​ം പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ല്‍ ഇ​തി​ന​കം വൈ​റ​ലാ​യി മാ​റി. "ശ​രാ​ശ​രി പോ​ലീ​സു​കാ​ര​ന് പ​ട്ടി​യു​ടെ വി​ല​പോ​ലും കൊ​ടു​ക്കാ​ത്ത മേ​ലു​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. പോ​ലീ​സു​കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ നോ​ക്കു​ക​യോ അ​വ​ര്‍ എ​ങ്ങ​നെ ജീ​വി​ക്കു​മെ​ന്ന് നോ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. സ്വാ​ഭാ​വി​ക​മാ​യി ഇ​തി​നു​പോ​ലീ​സു​കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ളു​ണ്ടാ​വും. ആ ​പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ളോ​ട് പോ​ലീ​സു​കാ​ര്‍ കാ​ണി​ക്കു​ന്ന​ത്'.
പ​ട്ടാ​ള​വും പോ​ലീ​സു​മെ​ല്ലാം ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജീ​വി​ക്കു​ന്ന​വ​രാ​ണ്. അ​ന്ത​സും അ​ഭി​മാ​ന​വും ഈ ​ജോ​ലി​ക്കു​ണ്ട്. കാ​ക്കി​യ്ക്ക് അ​ന്ത​സ് കൊ​ടു​ത്ത് ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ജീ​വി​ത​ത്തി​ല്‍ ക​ഷ്ട​പ്പാ​ടു​ക​ള്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. പ​ല​പ്പോ​ഴും ഒ​റ്റ​യ്ക്കാ​വും. പ​ക്ഷേ മ​രി​ക്കു​മ്പോ​ള്‍ അ​ഭി​മാ​ന​ത്തോ​ടെ മ​രി​ക്കാം. പി​ന്‍​ത​ല​മു​റ​ക്കാ​ര്‍​ക്ക് അ​ഭി​മാ​ന​ത്തോ​ടെ അ​ക്കാ​ര്യം പ​റ​യാ​നാ​വും.
മ​റ്റു രീ​തി​യി​ല്‍ ജീ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ​ല ഭൗ​തി​ക സു​ഖ​ങ്ങ​ളു​മു​ണ്ടാ​വും. എ​ന്നാ​ല്‍ അ​ഭി​മാ​ന​മു​ണ്ടാ​വി​ല്ല. പു​ഴു​വാ​യോ പ​ട്ടി​യാ​യോ ജീ​വി​ച്ച് മ​രി​ക്കേ​ണ്ടി വ​രും.
പോ​ലീ​സു​കാ​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു​ള്ള ക​മ​ന്‍റി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സു​കാ​രോ​ടു​ള്ള മ​നോ​ഭാ​വം പ്ര​ക​ട​മാ​വും. അ​തി​നു​ള്ള കാ​ര​ണ​വും പോ​ലീ​സു​കാ​ര്‍ ത​ന്നെ​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ത്ത​രം വി​ചാ​രം ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത് പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രി​ക്കെ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ജെ.​ജ​യ​നാ​ഥ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. രാ​ഷ്ട്രീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ത്ത അ​ദ്ദേ​ഹ​ത്തെ ആ​റു​മാ​സം കൊ​ണ്ടു ത​ന്നെ കോ​ഴി​ക്കോ​ട് നി​ന്ന് സ്ഥ​ലം മാ​റ്റാ​ന്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
സ്ഥ​ലം​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ ഉ​ത്ത​ര​മേ​ഖ​ലാ ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു​കൊ​ണ്ട് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന പോ​ലീ​സി​ല്‍ ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യി​രു​ന്നു ഡി​ജി​പി​യു​ടെ ന​ട​പ​ടി.