ക​ര്‍​ഷ​ക​രു​ടെ നി​ല്‍​പ്പു​സ​മ​രം ഇ​ന്ന്
Tuesday, October 20, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി കാ​ട്ടു​പ​ന്നി​യെ​യും കു​ര​ങ്ങി​നെ​യും മ​ല​യ​ണ്ണാ​നെ​യും ഉ​ട​ന​ടി ക്ഷു​ദ്ര​ജീ​വി​ക​ള്‍ ആ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ​ന​യും ക​ടു​വ​യും അ​ട​ക്ക​മു​ള്ള മ​റ്റു വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കി​ഫ​യു​ടെ (കേ​ര​ള ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍) നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് നി​ല്‍​പ്പു​സ​മ​രം ന​ട​ത്തു​ന്നു.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ട്ടു​വ​ള​പ്പു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും വി​വി​ധ വി​ള​ക​ളു​ടെ മു​ന്നി​ല്‍ നി​ന്ന് കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ന്‍ എ​ന്നീ ജീ​വി​ക​ളെ അ​ടി​യ​ന്തി​ര​മാ​യി ക്ഷു​ദ്ര​ജീ​വി​ക​ള്‍ ആ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് എ​ഴു​തി​യ പ്ല​ക്കാ​ര്‍​ഡ് പി​ടി​ച്ചു​കൊ​ണ്ടു ക​ര്‍​ഷ​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും നി​ല്‍​പ്പു​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് കി​ഫ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ അ​ല​ക്‌​സ് ഒ​ഴു​ക​യി​ല്‍ അ​റി​യി​ച്ചു.