വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, October 20, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: ല​യ​ൺ​സ് പാ​ർ​ക്കി​ന് മു​ൻ​വ​മു​ള്ള തീ​ര​ദേ​ശ​റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​നം ഓ​ടി​ച്ച് വൃ​ദ്ധ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നെ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ​ഓ​ട്ടോ ഡ്രൈ​വ​ർ അ​മ​ൽ​രാ​ജി​നെ വെ​ള്ള​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച കെ​എ​ല്‍18 കെ 275 ​ന​മ്പ​രി​ലു​ള​ള പാ​സ​ഞ്ച​ർ ഓ​ട്ടോ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു ദ​മ്പ​തി​ക​ളി​ലൊ​രാ​ൾ ഇ​പ്പോ​ഴും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.
ഒരു തു​മ്പും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ പാ​സ​ഞ്ച​ർ ഓ​ട്ടോ പോ​ലീ​സ് ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ കു​റ്റം നി​ഷേ​ധി​ച്ച പ്ര​തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യം ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ള​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം എ​എ​സ്ഐ എം.​ജ​യ​ന്ത്,സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ​ൻ.​ന​വീ​ൻ,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​കെ.​ര​ഞ്ജി​ത്ത്എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.