കോ​വി​ഡ്: ജി​ല്ല​യി​ല്‍ മ​രി​ച്ച​ത് 110 പേ​ര്‍
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രി​ല്‍ 87 ശ​ത​മാ​നം പേ​ര്‍​ക്കും രോ​ഗം വ​ന്ന​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണെ​ന്ന് ജി​ല്ലാ കോവി​ഡ് ക​ണ്‍​ട്രോ​ള്‍ സെ​ല്‍ അ​റി​യി​ച്ചു. ആ​റ് ശ​ത​മാ​നം ആ​ളു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​വു​മ​ല്ല.
13.5 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി റേ​റ്റ് ഒ​രാ​ഴ്ച​ക്കി​ടെ 17.6 ശ​ത​മാ​ന​മാ​യാ​ണ് വ​ര്‍​ധി​ച്ച​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 37,323 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. വി​വി​ധ കോവി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലാ​യി നി​ല​വി​ല്‍ 10,836 പേ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ര​ണ്ടാ​ഴ്ച​ക്കി​ട​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ 98 ശ​ത​മാ​നം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. തൊ​ഴി​ലി​ല്ലാ​തെ, ഭ​ക്ഷ​ണ​ത്തി​ന് പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ മു​ന്നി​ല്‍ ക​ണ്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഇ​ള​വു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ന​ട​ത്തു​ന്ന പ​ല ആ​ഘോ​ഷ​ങ്ങ​ളും വ​ഴി​തു​റ​ക്കു​ന്ന​ത് സ​മ്പ​ര്‍​ക്ക വ്യാ​പ​ന​മെ​ന്ന വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്കാ​ണ്. ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള കാ​റ്റ​ഗ​റി ബി ​വി​ഭാ​ഗ​ത്തി​ല്‍ ഒ​രു ദി​വ​സം ശ​രാ​ശ​രി 128 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലാ​കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​മ്പോ​ള്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ക്കേ​ണ്ട​താ​യി വ​രു​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്. പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ മ​ടി​ക്കു​ന്ന​തും സ​മ്പ​ര്‍​ക്ക വ്യാ​പ​ന നി​ര​ക്ക് വ​ര്‍​ധി​ക്കാ​നി​ട​യാ​ക്കു​ന്നു. കോവി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 110 പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ല്‍ 75 ശ​ത​മാ​നം പേ​രും 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. മ​റ്റ് ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ളു​ള്ള 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​രി​ലെ മ​ര​ണ​നി​ര​ക്ക് എ​ട്ട്‌ ശ​ത​മാ​ന​മാ​ണ്.