ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് ചി​കി​ത്സ ഉ​റ​പ്പ് വ​രു​ത്ത​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​ല ക​ണ​ക്കി​ലെ​ടു​ക്കാ​തെ പ്ര​സ​വ ശു​ശ്രൂ​ഷ​ക​ളും മ​തി​യാ​യ ചി​കി​ത്സ​യും ന​ല്‍​കു​ന്ന​തി​ല്‍ ഒ​രു വീ​ഴ്ച​യും വ​രു​ത്ത​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു ഉ​ത്ത​ര​വി​ട്ടു. വീ​ഴ്ച വ​രു​ത്തു​ന്ന​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.
കോ​വി​ഡ് സാ​ഹ​ച​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി രോ​ഗി​ക​ളെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ട്. പ്ര​സ​വ കേ​സു​ക​ള്‍​ക്ക് യ​ഥാ​സ​മ​യം ചി​കി​ത്സ ന​ല്‍​കു​ന്ന​തി​ലെ അ​നാ​വ​ശ്യ റ​ഫ​റ​ലും കാ​ല​താ​മ​സ​വും അ​മ്മ​യു​ടെ​യും കു​ട്ടി​യു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് അ​പ​ക​ട​ര​മാ​യേ​ക്കാം.​ഒ​രു രോ​ഗി​യു​ടെ കോ​വി​ഡ് നി​ല മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി ചി​കി​ത്സ നി​ര​സി​ക്കാ​ന്‍ പാ​ടി​ല്ല. പ്ര​സ​വാ​ന​ന്ത​ര ചി​കി​ത്സ, പ്ര​സ​വം, മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ എ​ല്ലാ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ക്ക​ണം.​ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​ന​മു​ള്ള ഓ​രോ ആ​ശു​പ​ത്രി​യും പ്ര​സ​വ ചി​കി​ത്സ, പ​രി​ച​ര​ണം എ​ന്നി​വ ന​ല്‍​ക​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​ക​ളാ​യ രോ​ഗി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ഐ​സൊ​ലേ​ഷ​ന്‍ ന​ല്‍​ക​ണം.
അ​പ​ക​ട​സാ​ധ്യ​ത​യി​ല്‍ നി​ന്ന് ന​വ​ജാ​ത​ശി​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​വും ല​ഭ്യ​മാ​ക്ക​ണം.​ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.