എ​ര​ഞ്ഞി​മാ​വി​ലെ സെ​ൻ​ട്ര​ൽ ക്ലി​നി​ക് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​ിച്ചു
Tuesday, October 20, 2020 12:01 AM IST
മു​ക്കം: മ​ല​പ്പു​റം- കോ​ഴി​ക്കോ​ട് ജി​ല്ലാ അ​തി​ർ​ത്തി​യാ​യ എ​ര​ഞ്ഞി​മാ​വി​ലെ സെ​ൻ​ട്ര​ൽ ക്ലി​നി​ക് രാ​ഹു​ൽ ഗാ​ന്ധി സ​ന്ദ​ർ​ശ​ിച്ചു. എം​പി അ​തുവ​ഴി ക​ട​ന്നു പോ​കു​ണ്ടെ​ന്ന​റി​ഞ്ഞ് അ​ഭി​വാ​ദ്യം ചെ​യ്യാ​നും കാ​ണാ​നു​മാ​യി​രു​ന്നു എ​ര​ഞ്ഞി​മാ​വി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ന​ഴ്സു​മാ​രാ​യ നി​മി​ഷ, ഷീ​ബ, ഡോ​ളി എ​ന്നി​വ​ർ കാ​ത്തു നി​ന്ന​ത്.
ജി​ല്ലാ അ​തി​ർ​ത്തി​യി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണം ക​ഴി​ഞ്ഞ് പോ​കു​മ്പോ​ഴാ​ണ് സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ന​ഴ്സു​മാ​ർ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ വാ​ഹ​നം നി​ർ​ത്തി​ച്ച് എം​പി സ്വ​കാ​ര്യ ക്ലി​നി​ക്കി​ലേ​ക്ക് ക​യ​റി ചെ​ല്ലു​ക​യാ​യി​രു​ന്നു.
കോ​വി​ഡ് സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ശോ​ധ​ന രീ​തി​ക​ളെ​ക്കു​റി​ച്ചും മ​റ്റു വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞ രാ​ഹു​ൽ​ഗാ​ന്ധി ക്ലി​നി​ക്കി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം അ​ൽ​പ​നേ​രം ചെല​വ​ഴി​ക്കു​ക​യും സെ​ൽ​ഫി​യെ​ടു​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.