പേ​രാ​മ്പ്ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ​ന്ന് അ​ട​ച്ചി​ടും
Sunday, October 18, 2020 11:11 PM IST
പേ​രാ​മ്പ്ര : ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഗോ​പു​ര​ത്തി​ലി​ടം അങ്കണവാ​ടി​യി​ല്‍ വച്ച് ഇ​ന്ന​ലെ 187 പേ​ര്‍​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റി​ല്‍ 35 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 32 പേ​ര്‍ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രും ര​ണ്ട് പേ​ര്‍ കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രും ഒ​രാ​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​യാ​ളു​മാ​ണ്.
ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൂ​ത്താ​ളി സ്വ​ദേ​ശി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഇ​ന്ന് അ​ട​ച്ചി​ടും. അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം നാ​ളെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പ​ക്ട​ര്‍ എ.​ടി പ്ര​മീ​ള അ​റി​യി​ച്ചു.

മു​ക്കത്ത് കോ​വി​ഡ് ബാധിച്ചവർ 300 ക​വി​ഞ്ഞു

മു​ക്കം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ 300 ക​ട​ന്നു. ജൂ​ലൈ ര​ണ്ടാം വാ​രം വ​രെ രോ​ഗ ബാ​ധി​ത​രി​ല്ലാ​തി​രു​ന്ന മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ​യാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം 300 ക​വി​ഞ്ഞ​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഴ്ച​തോ​റും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ്ര​വ പ​രി​ശോ​ധ​ന ക്യാം​പു​ക​ളി​ൽ നി​ന്ന് 200 ഓ​ളം പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.