കൂ​രാ​ച്ചു​ണ്ടി​ൽ എ​ട്ടു പേ​ർക്ക് കോവിഡ്
Sunday, October 18, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട് :പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ച് പേ​ർ​ക്ക് ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ കോ​വി​ഡ് ആ​ർ​ടി​പി​സി​ആ​ർ.​പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ എ​ട്ട് പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്.​ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന​വ​രാ​യി​രു​ന്ന​തി​നാ​ൽ സ​മ്പ​ർ​ക്ക സാ​ധ്യ​ത​യി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഒ​ൻ​പ​ത് ദി​വ​സ​ത്തി​നി​ട​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ നൂ​റി​ലേ​റെ പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.100 പേ​ർ​ക്ക് നാ​ളെ അ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ.​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.​പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ലെ ഇ​രു​പ​ത്തേ​ഴാം​മൈ​ൽ, എ​ര​പ്പാ​ൻ​തോ​ട്, പൂ​വ്വ​ത്താം​കു​ന്ന്, കേ​ളോ​ത്തു​വ​യ​ൽ, ചെ​റു​വ​ള്ളി​മു​ക്ക് എ​ന്നീ റോ​ഡു​ക​ൾ അ​ട​ച്ച് പോ​ലീ​സ്, ആ​ർ.​ആ​ർ.​ടി.​അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്.