നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി നാ​ട്ടു​കാ​ര്‍
Sunday, October 18, 2020 11:10 PM IST
താ​മ​ര​ശേ​രി: നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ന്‍ ബി​രി​യാ​ണി ച​ല​ഞ്ചു​മാ​യി നാ​ട്ടു​കാ​ര്‍. അ​വേ​ല​ത്ത് വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​നാ​ണ് അ​വേ​ലം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള പ​ണം ക​ണ്ടെ​ത്താ​ന്‍ 'ക​ണ്ണീ​രൊ​പ്പാ​ന്‍ ഒ​രു ബി​രി​യാ​ണി' ച​ല​ഞ്ച് സം​ഘി​പ്പി​ച്ച​ത്.
ഞാ​യ​റാ​ഴ്ച അ​വേ​ലം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ​യോ​ടെ പ​തി​നാ​യി​രം ബി​രി​യാ​ണി പാ​ര്‍​സ​ലാ​യി വീ​ടു​ക​ളി​ലെ​ത്തി​ച്ച​ത്. ഒ​രു ബി​രി​യാ​ണി​യ്ക്ക് 100 രൂ​പ പ്ര​കാ​ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ത​ച്ചം​പൊ​യി​ല്‍, ചാ​ല​ക്ക​ര, അ​വേ​ലം, പ​നൂ​ര്‍, തേ​ക്കും​തോ​ട്ടം, പൂ​ക്കോ​ട്, തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബി​രി​യാ​ണ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.
ബി​രി​യാ​ണി​യു​ണ്ടാ​ക്കാ​നാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ്ര​വാ​സി​ക​ളും ചേ​ര്‍​ന്ന് ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഘാ​ട​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വോള​ണ്ടി​യ​ര്‍​മാ​ര്‍ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തി​യ​ത്. വ​ലി​യ പ​ന്ത​ല്‍​കെ​ട്ടി​യു​ണ്ടാ​ക്കി 20 പാ​ച​തൊ​ഴി​ലാ​ളി​ക​ള്‍ സൗ​ജ​ന്യ​മാ​യാ​ണ് ബി​രി​യാ​ണി​യു​ണ്ടാ​ക്കി​യ​ത്.
രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്ന് വ​രെ​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ന്ന​ത്. വീ​ടു പ​ണി ബി​രി​യാ​ണി ച​ല​ഞ്ചു​കൊ​ണ്ട് ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഹൈ​ദ​ര്‍, അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.