ജി​ല്ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന അ​ഞ്ചു​ല​ക്ഷം ക​വി​ഞ്ഞു
Sunday, October 18, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് അ​ഞ്ചു​ല​ക്ഷം പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യു​ള്ള വൈ​റ​സ് വ്യാ​പ​ന​ത്തി​ന് ത​ട​യി​ടാ​ന്‍ ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്.​
രോ​ഗി​ക​ളി​ൽ നി​ന്ന് മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ സ​മ്പ​ർ​ക്ക മേ​ഖ​ല​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ത്താ​തെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.
പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​യ ഉ​ട​ൻ ത​ന്നെ ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണു​ക​ളും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളും അ​താ​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ലു​ടെ നി​ർ​ദ്ദേ​ശി​ക്കു​ന്നു.
ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ൽ പോ​ലും നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ പൊ​തു സ​മൂ​ഹം വീ​ഴ്ച വ​രു​ത്തു​ന്ന​താ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​തി​ന് സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ദരു​ടെ വി​ല​യി​രു​ത്ത​ൽ.
സ​മ്പ​ർ​ക്ക വ്യാ​പ​നം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ സം​ഖ്യ കൂ​ടാ​തി​രി​ക്കാ​നു​ള്ള ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗം.