ഭൂ​നി​കു​തി സ്വീ​ക​ര​ണം: സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെന്ന്
Sunday, October 18, 2020 11:10 PM IST
കൂ​രാ​ച്ചു​ണ്ട് : ഭൂ​നി​കു​തി സ്വീ​ക​ര​ണം സം​ബ​ന്ധി​ച്ച് എ​ല്ലാ രേ​ഖ​ക​ളോ​ടും കൂ​ടെ ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​ക്ക് നി​കു​തി സ്വീ​ക​രി​ച്ച് റ​വ​ന്യൂ​രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ച് ജ​ന​ങ്ങ​ളെ സ​ർ​ക്കാ​റി​നെ​തി​രാ​ക്കാ​നു​ള്ള കൂ​രാ​ച്ചു​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
1977 ന് ​മു​ൻ​പ് ക​ർ​ഷ​ക​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ ആ​ധാ​രം, പ​ട്ട​യം, നി​കു​തി​ര​ശീ​ത്, റ​ബർ ബോ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നീ റ​വ​ന്യൂ​രേ​ഖ​ക​ളി​ലേ​തെ​ങ്കി​ലും ഒ​ന്ന് ഹാ​ജ​രാ​ക്കു​ന്ന​വ​രി​ൽ നി​ന്ന് നി​കു​തി സ്വീ​ക​രി​ച്ച് ത​ണ്ട​പ്പേ​ർ അ​ട​ക്ക​മു​ള്ള റ​വ​ന്യൂ​രേ​ഖ​ക​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.​
ഇ​തു​പ്ര​കാ​രം ര​ണ്ട് കൊ​ല്ല​ക്കാ​ലം നി​കു​തി സ്വീ​ക​രി​ച്ച് റ​വ​ന്യൂ​രേ​ഖ​ക​ൾ ന​ൽ​കി​യ ക​ർ​ഷ​ക​രെ​യാ​ണ് 2020-21 വ​ർ​ഷ​ത്തെ നി​കു​തി സ്വീ​ക​രി​ക്കാ​തെ മ​ട​ക്കു​ന്ന​ത്.​ഇ​തി​ന് പി​ന്നി​ൽ ചി​ല റ​വ​ന്യൂ-​വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
വി​ല്ലേ​ജി​ൽ എ​ത്തു​ന്ന ക​ർ​ഷ​ക​രെ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് മ​ട​ക്കി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സി​പി​എം ജി​ല്ലാ ക​മ്മ​ിറ്റി​യം​ഗം എം. ​മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി.​ജെ. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഒ.​ഡി.​തോ​മ​സ്, എ.​കെ.​പ്രേ​മ​ൻ, പി.​എം.​തോ​മ​സ്, സൂ​പ്പി തെ​രു​വ​ത്ത്, ബ​ഷീ​ർ കൊ​ടു​മ​യി​ൽ, ജോ​സ് ചെ​രി​യ​ൻ, പി.​കെ.​അ​ബ്ദു​ൾ അ​സീ​സ്, കെ.​ജി.​അ​രു​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.