തുക കെെമാറി
Sunday, October 18, 2020 11:10 PM IST
കു​റ്റ്യാ​ടി: ര​ണ്ടു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്കാ​യി ക​നി​വും കാ​ത്ത് ക​ഴി​യു​ന്ന കാ​യ​ക്കൊ​ടി പ​ര​പ്പു​മ്മ​ല്‍ ജം​ഷി​ദ​യു​ടെ പു​തു​ജീ​വി​ത​ത്തി​നാ​യി​കൈ​കോ​ര്‍​ത്ത് സ​ഹ​പാ​ഠി​ക​ള്‍.
ഒ​ന്നാം ക്ലാ​സുമു​ത​ല്‍ ജം​ഷി​ദ​യ്‌​ക്കൊ​പ്പം പ​ഠി​ച്ച കൂ​ട്ടു​കാ​രാ​ണ് കാ​രു​ണ്യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങു​മാ​യി എ​ത്തി​ച്ചേ​ര്‍​ന്ന​ത്. കൂ​ട്ടു​കാ​രി​ക്കൊ​രു കൈ​ത്താ​ങ്ങ് 'വാ​ട്ട് സാ​പ്പ് കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് സ്വ​രൂ​പി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ ചി​കിത്സാ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി. വൃ​ക്ക മാ​റ്റി​വ​യ്ക്കു​ക​യ​ല്ലാ​തെ ജം​ഷി​ദ​യ്ക്ക് സാ​ധാ​ര​ണ ജീ​വി​തം സാ​ധ്യ​മ​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്.​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി വി.​പി.​ജോ​ണി ചി​കിത്സാ സ​ഹാ​യ​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​കെ.​ശ​ശി, ഖ​ജാ​ന്‍​ജി കെ.​കെ.​സി.​കു​ഞ്ഞ​ബ്ദു​ള്ള തു​ട​ങ്ങി​യ​വ​ര്‍​ക്ക് തു​ക കൈ​മാ​റി.​ച​ട​ങ്ങി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ര്‍​ഷാ​ദ് കോ​ര​ങ്കോ​ട്ട്, ടി. ​സൈ​നു​ദ്ദീ​ന്‍, ഹ​നീ​ഫ് കാ​യ​ക്കൊ​ടി, ടി.​ടി.​മു​ഹ​മ്മ​ദ് റാ​ഫി, സി.​കെ.​ജ​ലീ​ല്‍, പി.​പി.​ര​ഞ്ജി​ത്ത്, പി.​കെ.​മി​ഥു​ന്‍, പി.​പി.​ല​ത്തീ​ഫ് ,എ.​പി.​റ ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​താ​ക ഉ​യ​ര്‍​ത്തി

കോ​ട​ഞ്ചേ​രി: ​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ കൂ​രോ​ട്ടു​പാ​റ ഏഴാം വാ​ര്‍​ഡ് മു​ണ്ടൂ​ര്‍ അ​ങ്ങാ​ടി​യി​ല്‍ വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​നു വേ​ണ്ടി ഫാ. ​ലി​ബി​ന്‍ നെ​ടു​മ​ല​യി​ല്‍, ച​ര്‍​ച്ച് ഓ​ഫ് ഗോ​ഡ് പാ​സ്റ്റ​ര്‍ ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​താ​ക ഉ​യ​ര്‍​ത്തി. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി.​ചാ​ക്കോ തെ​ക്കേ​ട​ത്ത് ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രി​ത​ങ്ക​ച്ച​ന്‍ പു​ല​യം​പ​റ​മ്പി​ല്‍ ,മ​ധു കു​റു​പ്പ​ന്‍ തൊ​ടി,അ​മ്മി​ണി പാ​റ​യി​ല്‍,സീ​ജു ഓ​ത്തി​ക്ക​ല്‍, ,മ​നോ​ജ് മു​ണ്ട​ത്താ​നം ,എ​ബി​ന്‍ ക​ല്ലം​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.