കോ​വി​ഡ് ! മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ സ്‌​ക്വാ​ഡു​ക​ള്‍
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ രം​ഗ​ത്ത്. പോ​ലീ​സി​ന്‍റേയും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റേയും സ്‌​ക്വാ​ഡു​ക​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ഴും മാ​സ്‌​ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ​യും വേ​ണ്ട​ത്ര സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രു​ടെ​യും എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര്‍​ശ​ന ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ സ്‌​ക്വാ​ഡു​ക​ള്‍ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​ട്ടു​മാ​ര്‍, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, ക്വി​ക് റെ​സ്പോ​ണ്‍​സി​ബി​ള്‍ ടീം ​ലീ​ഡ​ര്‍​മാ​ര്‍, ത​ദ്ദേ​ശ​സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, എ​സ്്‌​ഐ ത​സ്്തി​ക​യി​ല്‍ കു​റ​യാ​ത്ത പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​ത്ത​ര​ത്തി​ലു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കാം. സ്ഥാ​പ​നം ഉ​ട​ന്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ടാ​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ പ​രാ​തി അ​പ്‌​ലോ​ഡ് ചെ​യ്യാം. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്യു​ആ​ര്‍​ടി​ക​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ആ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്നി​ല്ലെ​ന്നു​റ​പ്പാ​ക്കേ​ണ്ട​ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രാ​ണ്. താ​ലൂ​ക്ക് ഇ​ന്‍​സി​ഡ​ന്‍റ് ക​മാ​ന്‍​ഡ​ര്‍​മാ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളും അ​വ​ര​വ​രു​ടെ കീ​ഴി​ലു​ള്ള ടീ​മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൃ​ത്യ​മാ​യി അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.