എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സ് സ്മാ​ര​ക മി​നി​ സ്റ്റേ​ഡി​യം നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ പൂ​ളാ​ടി​ക്കു​ന്ന് പെ​രു​ന്തു​രു​ത്തി എ.​സി.​ഷ​ണ്‍​മു​ഖ​ദാ​സ് സ്മാ​ര​ക മി​നി​സ്റ്റേ​ഡി​യം നാ​ളെ രാ​വി​ലെ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ക​ദേ​ശം 40 ല​ക്ഷം ചി​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് എ​ക്ക​റോ​ളം വ​രു​ന്ന സ്‌​റ്റേ​ഡി​യ​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്.

വോ​ളി​ബോ​ള്‍, ബാ​സ്‌​ക്റ്റ് ബോ​ള്‍, കോ​ര്‍​ട്ടു​ക​ളു​ടെ നി​ര്‍​മാ​ണ​വും ബോം​ക്‌​സിം​ഗ്, ക​ള​രി, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി. കി​റ്റ്‌​കോ​യാ​ണ് നി​ര്‍​മാ​ണപ്ര​വൃ​ത്തി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്. ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നൂ​റി​ലേ​റെ ബാ​സ്‌​ക​റ്റ്‌​ ബോ​ള്‍ കോ​ര്‍​ട്ടു​ക​ള്‍ നി​ര്‍​മി​ച്ച ടി.​എം. ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ ​സ്‌​റ്റേ​ഡി​യ​ത്തി​ലെ കോ​ര്‍​ട്ടു​ക​ളു​ടെ​യും നി​ര്‍​മാ​ണം. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.