ബേ​പ്പൂ​ര്‍-​മ​ലാ​പ്പ​റ​മ്പ് സ്വ​പ്ന പാ​ത ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കും
Thursday, October 1, 2020 12:04 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് മാ​റ്റു​കൂ​ട്ടാ​ന്‍ പോ​കു​ന്ന ബേ​പ്പൂ​ര്‍-​മ​ലാ​പ്പ​റ​മ്പ് സ്വ​പ്ന പാ​ത (ഭാ​ര​ത് മാ​ല) പ​ദ്ധ​തി ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രാ​ല​യം എം.​കെ രാ​ഘ​വ​ന്‍ എം​പി യെ ​അ​റി​യി​ച്ചു.​

തു​റ​മു​ഖ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ മെ​മ്മോ​റാ​ണ്ടം പ്ര​കാ​രം രാ​ജ്യ​ത്തെ 68 പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ല്‍ ഒ​ന്നാ​യി ബേ​പ്പൂ​ര്‍- മ​ലാ​പ്പ​റ​മ്പ് പ​ദ്ധ​തി​യും ഉ​ള്‍​ക്കൊ​ള്ളി​ച്ച​താ​യും ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2020 ജൂ​ണ്‍ 19ന് ​ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന​തി​ന് തു​ട​ര്‍​ച്ച​യാ​യാ​ണ് മു​ന്‍​ഗ​ണ​നാ ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്.​ പ്ര​സ്തു​ത പ​ദ്ധ​തി​ക്കാ​യ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് എം​പി പ്ര​തി​ക​രി​ച്ചു.