നിരവധി വീട്ടുകാർക്ക് ആശ്രയമായ കി​ണ​ർ ത​ക​ർ​ച്ചയുടെ വക്കിൽ
Thursday, October 1, 2020 12:04 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ, മ​ണ്ണു​ർ പു​ത്ത​ൻ​പീ​ടി​ക ക​ട​വി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തു​ന്ന കി​ണ​ർ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ വ​ക്കി​ല്‍. ഏ​ക​ദേ​ശം പ​ന്ത്ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്ര​ദേ​ശ​വാ​സി ന​ൽ​കി​യ കു​റ്റ്യാ​ടി പു​ഴ​യോ​ര ഭൂ​മി​യി​ൽ നി​ർ​മി​ച്ച​താ​ണ് ഈ ​കി​ണ​ർ.​കു​ടി​വെ​ള്ള​ത്തി​ന്ന് ക്ഷാ​മം അ​നു​ഭി​ച്ച പ്ര​ദേ​ശ​ത്തെ 21-ഒാ​ളം വീ​ട്ടു​കാ​രാ​ണ് കി​ണ​ർ കു​ഴി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ‌

കി​ണ​റി​ൽ നി​ന്നും പ​മ്പ് ചെ​യ്താ​ണ് വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്തു​ന്ന​ത്. പ​ക്ഷെ കി​ണ​റി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി ഏ​റെ അ​പ​ക​ടം പി​ടി​ച്ച​താ​ണ് .കാ​ല​വ​ർ​ഷ കാ​ല​ത്ത് ശ​ക്ത​മാ​യി ഒ​ഴു​കു​ന്ന പു​ഴ​യോ​ര​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​ണ്. മ​ണ്ണി​ൽ പ​ശി​മ ന​ഷ്ട്ട​പ്പെട്ട​തി​നാ​ലും പു​ഴ​യോ​ര​ത്ത് വ​ള​ർ​ന്ന് വ​ന്നി​രു​ന്ന ക​ണ്ട​ൽ​കാ​ടു​ക​ളു​ടെ വം​ശ​നാ​ശ​വും കി​ണ​റോ​ട് ചേ​ർ​ന്ന പു​ഴ​യോ​ര ഭൂ​മി​ക്ക് മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യാ​ണ് ഉ​ള്ള​ത്.