വാ​ഹ​ന നി​കു​തി: പി​ഴ ഈ​ടാ​ക്കി സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചെ​ന്ന്
Thursday, October 1, 2020 12:04 AM IST
പേ​രാ​മ്പ്ര: കൊ​റോ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളു​ടേ​യും നി​കു​തി അ​ട​ക്കാ​നു​ള്ള തി​യ​തി 30. 09. 2020 വ​രെ നീ​ട്ടി ന​ൽ​കി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വാ​ഹ​ന ഉ​ട​മ വ​ഞ്ചി​ത​നാ​യി .
ഇ​ന്ന​ലെ ത​ന്‍റെ പേ​രി​ലു​ള്ള ജീ​പ്പി​ന്‍റെ നി​കു​തി അ​ട​ക്കാ​നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് 172 രൂ​പ പി​ഴ ഈ​ടാ​ക്കി​യ​താ​യാ​ണ് പ​രാ​തി.

സി​റാ​ജ് ലേ​ഖ​ക​ൻ ഇ​ബ്രാ​ഹിം ക​ൽ​പ​ത്തൂ​ർ എ​ന്ന വ്യ​ക്തി ത​ന്‍റെ പേ​രി​ലു​ള്ള കെഎൽ 11 ഇ 3269 ​ന​മ്പ​ർ ജീ​പ്പി​ന്‍റെ 30.06. 2025 വ​രെ​യു​ള്ള അ​ഞ്ച് വ​ർ​ഷ​ത്തെ ടാ​ക്സ് തു​ക​യാ​യ 8600 രൂ​പ ഓ​ൺ​ലൈ​നാ​യി അ​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് 172 രൂ​പ പി​ഴ​യാ​യി കാ​ണി​ച്ച​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് ആ​ർ ടി ​ഒ ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ കൈ ​മ​ല​ർ​ത്തി.സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത​ല്ലാ​തെ ഫൈ​ൻ സം​ബ​ന്ധി​ച്ച് അ​വ്യ​ക്ത​ത നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം മേ​ലു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജോ. ​ആ​ർ ടി ​ഒ ഓ​ഫീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.