ജോ​ർ​ജ് കും​ബ്ലാ​നി​ക്കെ​തി​രെ കേ​സെടുത്തതിൽ പ്ര​തി​ഷേ​ധി​ച്ചു
Thursday, October 1, 2020 12:02 AM IST
പേ​രാ​മ്പ്ര: കി​ഫ​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് കും​ബ്ലാ​നി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ പോ​ലീ​സി​ൽ കോ​ട​തി മു​ഖാ​ന്തി​രം പ​രാ​തി ന​ൽ​കി​യ പെ​രു​വ​ണ്ണാ​മു​ഴി റേഞ്ച് ഓ​ഫീ​സ​ർ​ക്കെ​തി​രെ ക​ർ​ഷ​ക പ്ര​തി​ഷേ​ധം.​
പ​ത്ത​നം​തി​ട്ട​യി​ൽ ക​ർ​ഷ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ വ​നം​വ​കു​പ്പി​ലെ ക്രി​മി​ന​ലു​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​ത്ത​രം ക്രി​മി​ന​ലു​ക​ളെ വ​ഴി​ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല എ​ന്ന വാ​ട്സ് ആ​പ്പ് പ്ര​സ്താ​വ​ന​യു​ടെ പേ​രി​ലാ​ണ് വ​നം​വ​കു​പ്പ് കോ​ട​തി മു​ഖാ​ന്തി​രം കേ​സു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ർ​ക്കെ​തി​രെ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്ന ഉ​ദ്യോ​ഗ​സ്‌​ഥ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ക​ള്ള​ക്കേ​സെ​ടു​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ നി​ല​പാ​ടു​ക​ൾ വ​നം​വ​കു​പ്പും സ​ർ​ക്കാ​രും ഇ​ട​പെ​ട്ടു തി​രു​ത്ത​​ണ​മെ​ന്നു കി​ഫ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ കേ​സു ഫ​യ​ൽ ചെ​യ്യാ​നും മു​ഖ്യ​മ​ന്ത്രി, വ​നം​വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​വാ​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കും​ബ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി എ​ട​ത്തി​ൽ, സി​ബി എ​ട്ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.