ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചു
Thursday, October 1, 2020 12:02 AM IST
തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്വ​ന്ത​മാ​യി സ്ഥ​ല​വും​വീ​ടും ഇ​ല്ലാ​ത്ത 32 കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നും വീ​ടു​വയ്​ക്കു​ന്ന​തി​നും ഫ​ണ്ട് അ​നു​വ​ദി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ച് ചേ​ർ​ത്ത് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ടു​ത്തു. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, കെ.​ആ​ർ. ഗോ​പാ​ല​ൻ, സു​ഹ്റ മ​സ്ത​ഫ, സ്മി​ത ബാ​ബു, വി​ൽ​സ​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, വി​ഇ​ഒ മാ​രാ​യ സ​ബീ​ഷ്, റു​ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.